അര്‍ഹതപെട്ട പദ്ധതി വിഹിതം തരാതെ കേന്ദ്രം പിന്തുടരുന്ന നയമാണ് ആരോഗ്യമേഖലയിലടക്കം പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്നതെന്ന് മുന്‍മന്ത്രിയും എം.എല്‍എയുമായി കെ.കെ ശൈലജ ടീച്ചര്‍. നിമിഷനേരംകൊണ്ട് നിയമങ്ങള്‍ കേന്ദ്രം ഭേദഗതിചെയ്യുകയാണെന്നും അതാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിനൊപ്പം സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ പ്രതികരിക്കുന്ന സംഘടനയായി മാറാന്‍ കെജിഎന്‍എയ്ക്ക് സാധിച്ചതായും അവര്‍ പറഞ്ഞു.ബത്തേരിയില്‍ കെജിഎന്‍എയുടെ 66-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അവര്‍.
അവകാശങ്ങള്‍ക്ക് വേണ്ടിപോരാടുന്നതിനൊപ്പം സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ പ്രതികരിക്കുന്ന സംഘടനയായി മാറാന്‍ കെ.ജി.എന്‍.എയ്ക്ക് സാധിച്ചു. മേഖലയില്‍ ജീവനക്കാരില്ലന്നതടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലെന്നും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട പദ്ധതി വിഹിതം തരാതെ കേന്ദ്രംപിന്തുടരുന്ന നയമാണ് ഇതിനെല്ലാം തടസ്സമെന്നും അവര്‍ ആരോപിച്ചു. ചേരീചേരാനയം തള്ളിക്കളഞ്ഞ് നഗ്‌നമായി എന്‍ഡിഎ സര്‍ക്കാര്‍ ഇസ്രയേലീന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇത് അപകടരമായ പോക്കാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം എല്ലാമേഖലയിലും കൊണ്ടുവന്ന വികസനമുന്നേറ്റം തകിടം മറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെജിഎന്‍എ സംസ്ഥാന പ്രസിഡന്റ് സി.റ്റി നുസൈബ അധ്യക്ഷയായി. സിപിഎം ജില്ലാസെക്രട്ടറി പി ഗഗാറിന്‍, പി ആര്‍ ജയപ്രകാശ്, എം.എ അജിത്കുമാര്‍, ടി സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമ്മേളനം നാളെ സമാപിക്കും.