മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പോലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നു

0

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പോലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നുവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടി വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് പോലീസ് കളമൊരുക്കുന്നുവെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംയുക്തമായി കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മാധ്യമങ്ങള്‍ ഏകപക്ഷീയവും വ്യാജവുമായ വാര്‍ത്ത പോലീസിന് വേണ്ടി പടച്ച് വിടുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ജനങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ അറിയാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്ന നടപടിയുമാണന്ന് ഇവര്‍ പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല മനുഷ്യാവകാശ സംഘടനയാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം . . സി.പി. റഷീദിനോ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിനോ സജയ് ദീപക് റാവുമായി യാതൊരു ബന്ധവുമില്ല.
കമ്പമലയില്‍ സമരം നടത്തിയത് സി.പി. റഷീദിന്റെ സഹോദരന്‍ സി.പി. മൊയ്തീന്‍ ഉള്‍പ്പെടുന്ന സംഘമാണെന്ന കാരണം സി.പി. റഷീദിന്റെ മാവോയിസ്റ്റ് സംഘടന ബന്ധത്തിന് ഒരു തെളിവല്ല. റഷീദിനെ കൂടാതെ വയനാടും കണ്ണൂരും ഉള്ള സാമൂഹ്യ പ്രവര്‍ത്തകരെ ലക്ഷ്യം വച്ചുമാണ് അടിച്ചമര്‍ത്തലിന് കളമൊരുക്കുന്നത്. ഇവരുടെ പേരുകള്‍ സൂചിപ്പിക്കുന്നില്ലെങ്കിലും അങ്ങേയറ്റം വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. പോലീസ് ആരോപണമുന്നയിക്കുന്ന വ്യക്തിയുടെ ഭാഗം അന്വേഷിക്കാതെ ഏകപക്ഷീയമായി നല്‍കിയ വാര്‍ത്ത മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതും, പോലീസിന്റെ പോസ്റ്റ് ഓഫീസുകളായി മാധ്യമ സ്ഥാപനങ്ങള്‍ മാറുന്നതിന്റെയും സൂചനയാണ്.മാവോയിസ്റ്റ് പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ സ്വന്തം പരിപാടിയാണ്.

രാജ്യത്തൊട്ടാകെയും സംസ്ഥാനത്തും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ നീതിബോധവും ജനാധിപത്യ ബോധവും ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കാന്‍ മാധ്യമങ്ങളും ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് ഇവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേനത്തില്‍ ഷാന്റോലാല്‍ (സംസ്ഥാന കണ്‍വീനര്‍,പോരാട്ടം),ലുകുമാന്‍ പള്ളിക്കണ്ടി(വിപ്ലവ ജനകീയ മുന്നണി കണ്ണൂര്‍)
ഗൗരി. എം. (പോരാട്ടം),സി.പി. റഷീദ്(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം )ഡോ.ഹരി.പി.ജി (ആരോഗ്യ ജാഗ്രത ) എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!