ബസ് യാത്രക്കിടെ അപമര്യാദയായി പെരുമാറി: സഹയാത്രികന്‍ അറസ്റ്റില്‍

0

ബസ് യാത്രികയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സഹയാത്രികനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം മലപ്പുറം പൊന്നാനി സ്വദേശിയായ ഫൈസല്‍ (49)നെയാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സിലാണ് സംഭവം.തിരുനെല്ലി പൊലീസ് സ്റ്റേഷനില്‍ യുവതിയും ബസ് ജീവനക്കാരും പരാതി നല്‍കുകയായിരുന്നു.യാത്രയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീര ഭാഗത്ത് തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത ഫൈസല്‍ കയറി പിടിച്ചതായാണ് പരാതി.

 

സംഭവം നടന്നയുടന്‍യുവതി താക്കീത് നല്‍കിയെങ്കിലും, പിന്നീടും ഇയാള്‍ സമാന രീതിയില്‍ പെരുമാറിയതോടെ യുവതി ബസ് ജീവനക്കാരെ കാര്യം ധരിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെകേസെടുത്ത് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!