ലോഡുമായി വന്ന ലോറി കുടുങ്ങി: ബത്തേരിയില്‍ ഗതാഗതക്കുരുക്ക്

0

ലോഡുമായി വന്ന ലോറി കേടായി ടൗണ്‍ മധ്യത്തില്‍ കുടുങ്ങിയത് ഗതാഗതക്കുരുക്കിന് കാരണമായി.ബത്തേരി ചുങ്കത്താണ് റോഡിന് നടുവില്‍ മൈസൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഇതോടെ രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രാവിലെ 9 മണിയോടെയാണ് ലോറി കുടുങ്ങിയത്. സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷകള്‍ മുന്നോട്ട് നീക്കിയതിന് ശേഷം, മൈസൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇതിലൂടെ തിരിച്ച് വിട്ടാണ് മുക്കാല്‍ മണിക്കൂറിന് ശേഷം ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കിയത്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!