നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടല്‍: യുവതിക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടി

0

തൊഴിലുറപ്പ് തൊഴിലാളിയുടെ മൂവായിരം രൂപയോളം അടങ്ങുന്ന കളഞ്ഞു പോയ പേഴ്സ് നാട്ടുകാരുടെയും പോലീസിന്റേയും ഇടപെടല്‍ മൂലം കണ്ടെത്തി.ബാവലി സ്വദേശിനി ജാനുവിന്റെ പേഴ്‌സാണ് തിരികെ നല്‍കിയത്. തൊഴിലുറപ്പ് കൂലി മുവായിരം രൂപ ബാങ്കില്‍ നിന്നും കൈപ്പറ്റി കാട്ടിക്കുളം ടൗണിലെ ഒരു ബേക്കറിയില്‍ നിന്നും ചായ കുടിച്ചിറങ്ങുമ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ഉടനെ തന്നെ തിരിച്ചെത്തി പേഴ്‌സ് കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബേക്കറിയുടമ ഗിരീഷ് ബസ് ടിക്കറ്റിനുള്ള പണം നല്‍കി അവരെ പറഞ്ഞയച്ചു. പിന്നീട് ബേക്കറിയിലെ സിസിടിവി പരിശോധിച്ചതില്‍ ഒരു വയോധികന് പേഴ്‌സ് കിട്ടിയതായി കണ്ടു. തുടര്‍ന്ന് ഗിരീഷ്, മദനി തുടങ്ങിയവര്‍ തിരുനെല്ലി പോലീസില്‍ കാര്യങ്ങള്‍ ധരിപ്പിക്കുകയും തിരുനെല്ലി പോലിസ് ഉടന്‍ തന്നെ വയോധികന്റെ വീട്ടിലെത്തി പേഴ്‌സ് തിരികെ വാങ്ങി ഉടമസ്ഥയെ വിളിച്ചുവരുത്തി എഎസ്‌ഐ മെര്‍വിന്റെ സാന്നിധ്യത്തില്‍ കൈമാറുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!