മക്കിമലയില്‍ മാവോയിസ്റ്റ് സംഘമെത്തി
മാവോയിസ്റ്റുകള്‍ എത്തിയത് മക്കിമലയില്‍. മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചത് റിസോര്‍ട്ട് ജീവനക്കാരന്റെ നമ്പറില്‍ നിന്ന്. ഏഴുമണിയോടെയാണ് എത്തിയത്. അഞ്ചുപേര്‍ ഉണ്ടായിരുന്നതായി റിസോര്‍ട്ട് ജീവനക്കാരന്‍. തോക്കുധാരികള്‍ ആയിരുന്നു അഞ്ചുപേരും. സംഘം ഭീഷണിപ്പെടുത്തിയില്ല. സമീപത്തെ എസ്റ്റേറ്റ് പാടിയില്‍ നിന്നും അരിയും മറ്റും ശേഖരിച്ചാണ് തിരിച്ചു പോയത്. തോട്ടത്തിലൂടെ ആണ് പോയതെന്നും റിസോര്‍ട്ട് ജീവനക്കാരന്‍.