മദ്യ വില്പനക്കാരനെ പിടികൂടി
നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരന്‍ പിടിയില്‍. പനമരം വില്ലേജില്‍ നീര്‍വാരം ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് നീര്‍വാരം അരിച്ചിറക്കാലായില്‍ ഷാജി (46) എന്നആളെ എക്‌സൈസ് സംഘം പിടികൂടി.
കൈവശത്തുനിന്നും 500 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യം വില്പന നടത്തിയ വകയില്‍ കിട്ടിയ 2300 രൂപയും തൊണ്ടി മുതലുകളായി കണ്ടെടുത്തു.