കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ഹോട്ടലിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷ പാര്‍ക്കിംഗ് മാറ്റണമെന്ന പോലീസ് നിര്‍ദ്ദേശത്തിനെതിരെ ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രതിഷേധം.ട്രാഫിക് അഡൈ്വസറി കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമെന്ന് ആരോപിച്ച് തൊഴിലാളികള്‍ മിന്നല്‍ സമരം നടത്തി.പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്വകാര്യ ഹോട്ടലിന് മുന്‍വശം വര്‍ഷങ്ങളായുള്ള ഓട്ടോസ്റ്റാന്‍ഡാണ് ഇന്ന് രാവിലെ പോലീസ് എത്തി റിബണ്‍ കെട്ടി തടഞ്ഞത്.
ഹൈക്കോടതി ഉത്തരവുണ്ടെന്ന് ഉടമ അവകാശപ്പെട്ടു.വിവിധ യൂണിയനുകളുടെ നേതൃത്വത്തിലാണ് പോലീസ് നടപടിക്കെതിരെ സമരം നടത്തിയത്. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുന്നതിന് കല്‍പ്പറ്റ നഗരസഭ മൂന്ന് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടന്നും അത് വരെ പ്രതിഷേധം നിര്‍ത്തിവെക്കാനുമാണ് ഡ്രൈവര്‍മാരുടെ തീരുമാനം.അനുകൂല നടപടി ഉണ്ടായില്ലങ്കില്‍ സംയുക്ത യൂണിയനുകളുടെ നേതൃത്വത്തില്‍ വീണ്ടും സമരം ശക്തമാക്കും.