കഴിഞ്ഞ 6 വര്‍ഷമായി സുല്‍ത്താന്‍ ബത്തേരിയില്‍ രക്തദാനടക്കം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്ന വാട്‌സ് ആപ്പ്‌സ് കൂട്ടായ്മ സുല്‍ത്താന്‍ ബത്തേരിയുടെ വികസനം ഗ്രൂപ്പ് ആരവം എന്ന പേരില്‍ സംഗമം നടത്തി. ബത്തേരി ഡബ്ല്യു.എം.ഒ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നഗരസഭ ചെയര്‍മാന്‍ ടി. കെ രമേശ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി കണ്‍വീനര്‍ വിനയകുമാര്‍ അഴിപ്പുറത്ത് അധ്യക്ഷനായിരുന്നു. ഡോ. ജിതേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ഗ്രൂപ്പംഗവും വിവിധ മാരത്തോണ്‍ മത്സരങ്ങളില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ബത്തേരി സ്വദേശിയാ ഷറഫുദ്ദീന്‍ എന്ന മുത്തുവിനെ ആദരിക്കലും ഗ്രൂപ്പംഗവും കവിയുമായ ഖുത്ബ് ബത്തേരിയുടെ ‘മാഞ്ഞു പോകുന്ന അടയാളങ്ങള്‍’ കവിതസമാഹരത്തിന്റെ പ്രകാശനവും ഗ്രൂപ്പ് അഡ്മിന്‍സിന് ആദരിക്കുകയും ചെയ്തു. സാമൂഹിക രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗ്രൂപ്പംഗങ്ങളുടെ വിവിധ പരിപാടികളും നടത്തി.