മെഡിക്കല്‍ ഷോപ്പുകളില്‍ ലഹരിയും ഗര്‍ഭനിരോധന മരുന്നുകളും ആവശ്യപ്പെട്ട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നു. വിഷയത്തില്‍ ദേശീയബാലാവകാശകമ്മീഷന്‍ ഇടപെട്ടു. എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി സ്ഥാപിക്കാന്‍ ഉത്തരവിട്ട് ജില്ലാകളക്ടര്‍ ഡോ രേണുരാജ്.
ഉത്തരവ് നടപ്പാക്കാനൊരുങ്ങി പോലീസ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങുന്നതും നിരീക്ഷിക്കും.
രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിക്കല്‍ ഷോപ്പുകളിലും ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗര്‍ഭ നിരോധന ഗുളികളും ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് വ്യാപകമായെന്നാണ് റിപ്പോര്‍ട്ടുകള്‍.എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗം പോലെ ഇന്ന് ഇതും വലിയൊരു സാമൂഹ്യ വിഷയമായി മാറിക്കഴിഞ്ഞു. ദേശ വ്യത്യാസങ്ങല്ലാതെ വിദ്യാര്‍ത്ഥികള്‍ കെണിയില്‍പ്പെടുന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപ്പെട്ടത്. ബാലാവകാശ കമ്മീഷന്‍ വിഷയം ഗൗരത്തിലെടുക്കാന്‍ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സി.സി .ടി .വി സ്ഥാപിക്കാനാണ് ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉത്തരവിറക്കിയത്.കലക്ടറുടെ ഉത്തരവ് പോലീസ് നടപ്പാക്കും. എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിശ്ചിത തിയതിക്കകം സി.സി.ടി.വി.സ്ഥാപിച്ച് ഡോക്ടറുടെ കുറിപ്പടയില്ലാതെ മരുന്നുകള്‍ വാങ്ങുന്നത് ഇനി മുതല്‍ നിരീക്ഷിക്കും. ഇങ്ങനെ ഇത്തരം സാമൂഹ്യ വിപത്ത് തടയാനാകുമെന്നാണ് പ്രതീക്ഷ.