പുല്‍പ്പള്ളിയില്‍ ബസ് യാത്രക്കിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവം: അഞ്ചു പേര്‍ അറസ്റ്റില്‍
സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. ഇരുളം കോളനിയിലെ അപ്പു (21), കുട്ടന്‍ (33), തെങ്ങുംമൂട് കുന്ന് കോളനിയില്‍ ശിവന്‍ (25), ഇരുളം കോളനിയിലെ സുധി (24), സുബീഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടാണ് ഫാന്റസി എന്ന പേരിലുള്ള സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരുളം ഓര്‍ക്കടവ് ചാരുപറമ്പില്‍ നിജു (37), ബന്ധുവായ സുരേന്ദ്രന്‍ (57) എന്നിവര്‍ക്ക് വെട്ടേറ്റത്. ബസിനുള്ളിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.പുല്‍പ്പള്ളി എരിയപ്പള്ളിയില്‍ വെച്ചായിരുന്നു സംഭവം.
നിജുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടതുകൈയുടെ ഞരമ്പുകള്‍ അറ്റുപ്പോയ അവസ്ഥയിലായതിനാല്‍ നിജുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. പരിക്കേറ്റ സുരേന്ദ്രന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ സുരേന്ദ്രന്റെ ഇടതു കൈയ്യുടെ ഞരമ്പ് അറ്റിരുന്നു. പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മടങ്ങുകയായിരുന്നു.നിജുവിന് നേരെ അക്രമമുണ്ടായപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു സുരേന്ദ്രന് വെട്ടേറ്റത്.പുല്‍പ്പള്ളി സി.ഐ അനന്ത കൃഷ്ണന്‍, എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷിക്കുന്നത്.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയായ അപ്പുവിനെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. ഉടന്‍ തന്നെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.