കാടുമൂടി കിടന്നിരുന്ന റെസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്.

0

കാടുമൂടി കിടന്നിരുന്ന സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകള്‍ ജനകീയമാക്കിയെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക സംഘത്തിന്റെ കീഴിലായിരുന്നു മുമ്പ് റെസ്റ്റു ഹൗസുകള്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബത്തേരിയില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് എത്തിയിരുന്ന സഞ്ചാരികളില്‍ മലാബാറിലേക്ക് വരുന്നവര്‍ കുറവായിരുന്നു.ഇതിനുകാരണം താമസസൗകര്യം ഇല്ലായ്മയായിരുന്നു. ഇതിനിപ്പോള്‍ പരിഹാരമായിട്ടുണ്ട്. റെസ്റ്റ് ഹൗസുകളില്‍ റൂമുകള്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവാധാനം ഒരുക്കുക കൂടി ചെയ്തതോടെ വലിയ മുന്നേറ്റാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ഇത് സാമ്പത്തികമായി സര്‍ക്കാറിനും സഞ്ചാരികള്‍ക്കും ഗുണം ചെയ്തിട്ടുണ്ട്. നിലവില്‍ എട്ട് റെസ്റ്റ് ഹൗസുകള്‍ നവീകരിക്കാന്‍ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ മേപ്പാടിയിലെ റെസ്റ്റ് ഹൗസ് നവീകരണവും ഉള്‍പ്പെടു്ത്തിയിട്ടുണ്ട്. ഇതിലൂടെ ജില്ലയിലെ ടൂറിസം മുന്‍പന്തിയിലേക്കെത്താനും സാധിച്ചതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

Leave A Reply

Your email address will not be published.

error: Content is protected !!