സ്വകാര്യ ബസ്സില്‍ അക്രമം: രണ്ടു പേര്‍ക്ക് വെട്ടേറ്റു
സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. ഇരുളം ഓര്‍ക്കടവ് സ്വദേശികളായ നിജു (36),സുരേന്ദ്രന്‍ (57) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുല്‍പ്പള്ളി എരിയപ്പള്ളിയില്‍ വെച്ചാണ് അക്രമമുണ്ടായത്. ബസിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നിജുവിന്റെ പരിക്ക് ഗുരുതരമായതിനാല്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സുരേന്ദ്രന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വേട്ടേറ്റ് ഇരുവരുടേയും കൈഞരമ്പറ്റ അവസ്ഥയിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ പിടിയിലായതായാണ് വിവരം.
പെയിന്റിംഗ് തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് ഇരുളത്തേക്ക് മടങ്ങുകയായിരുന്നു. നിജുവിന് നേരെ അക്രമമുണ്ടായപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് സുരേന്ദ്രന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികള്‍ പിടിയിലായതായാണ് വിവരം.