സുരക്ഷാ പദ്ധതി നെന്മേനിയില്‍ പൂര്‍ത്തിയായി
സുരക്ഷാ-2023 പദ്ധതി നെന്മേനി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നെന്മേനി പഞ്ചായത്തില്‍ നടന്ന സുരക്ഷാ പദ്ധതി പ്രഖ്യാപന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ജയാ മുരളി അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.ടി. ബേബി, സുജാത ഹരിദാസന്‍ നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.