മേപ്പാടി: കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്പ്രാപീക്കിലേക്കുള്ള ട്രക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സൗത്ത് വയനാട് എഫ്.ഡി.എ അധികൃതര്‍ അറിയിച്ചു. 16 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ട്രക്കിങ് ഉണ്ടായിരിക്കുന്നതല്ല, വാച്ച്ടവറിലേക്ക് പതിവുപോലെ സഞ്ചാരികളെ കടത്തിവിടും കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. ഫയര്‍ലൈന്‍, ഫയര്‍ഗ്യാങ്, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായുണ്ട്. വനത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ തീ വരാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തണം. 20ന് സ്‌കുള്‍ വിദ്യാര്‍ത്ഥികളെയും സന്നദ്ധ സംഘടനകളേയും ഉള്‍പ്പെടുത്തി മേപ്പാടി ടൗണില്‍ ബോധവല്‍കരണ റാലി സംഘടിപ്പിക്കും. ഇതിനായി പ്രാദേശിക യോഗങ്ങള്‍ ചേരുമെന്നും അധികൃതര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.