സമ്മാനങ്ങള്‍ വിതരണം ചെയ്തു
എടവക ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന, കൃത്യമായി യൂസര്‍ ഫീ നല്‍കുന്ന കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് അധ്യക്ഷനായിരുന്നു. സമ്മാന കൂപ്പണ്‍ നറുക്കെടുപ്പില്‍ വാസു വേങ്ങാരത്ത്,രാമദേവന്‍ നവരിക്കുന്ന്, രാധ പെരുമന്‍ തുടിയില്‍ എന്നിവര്‍ മെഗാ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. പത്തൊമ്പത് വാര്‍ഡുകളില്‍ നിന്നും പ്രോത്സാഹന സമ്മാനാര്‍ഹരെയും തെരഞ്ഞെടുത്തു.ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെയും എടവകയില്‍ നടപ്പാക്കിയ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന് ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതില്‍ സേവനം നല്‍കിയ ബി.എഡ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍ക്കുള്ള പങ്കാളിത്ത സര്‍ട്ടിഫിക്കറ്റിന്റെയും വിതരണം സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയ് , ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ സുമിത്രബാബു,ഗിരിജാ സുധാകരന്‍,മിനി തുളസീധരന്‍,വിനോദ് തോട്ടത്തില്‍,സി.സി സുജാത, ലിസി ജോണ്‍,ഷില്‍സണ്‍ മാത്യു, എം.കെ ബാബുരാജ്, കെ ഷറഫുന്നീസ, അഹമ്മദ് കുട്ടി ബ്രാന്‍, ബി.എഡ് കോളേജ് കോഴ്‌സ് ഡയറക്ടര്‍ കെ. ഗണേഷ്, അസി സെക്രട്ടറി വി.സി മനോജ് , വി.ഇ.ഒ വിഎം ഷൈജിത്തു,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രു, നിഷ ബിജു തുടങ്ങിയവര്‍ സംസാരിച്ചു.