കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

0

മേപ്പാടി മൂപ്പൈനാട് ജംങ്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടുവഞ്ചാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.11 മണിയോടെ ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ താഴ്ചയില്‍ നിന്ന് കയറ്റിയത്.

Leave A Reply

Your email address will not be published.

error: Content is protected !!