ഭവാനി ടീച്ചറുടെ പ്രാര്‍ത്ഥന അക്ഷരങ്ങള്‍ നിറഞ്ഞ ധ്യാനാത്മക സംഗീതമൊഴുകുന്ന ശരണാമൃതം കവിത സമാഹാരം പ്രകാശനം ചെയ്തു. 126 കവിതകളടങ്ങിയ കവിതപുസ്തകം ബത്തേരി ഗണപതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ജില്ലാകലക്ടര്‍ എ. ഗീത വിനായക ആശുപത്രി എംഡി ഡോ. വി. മധുസൂദനന് നല്‍കി പ്രകാശനം ചെയ്തു.മയില്‍പ്പീലി ചന്തംപോലെ മനോഹരമായ 126 കവിതകള്‍. എല്ലാം പ്രാര്‍ത്ഥനാപൂര്‍വ്വമായ വരികള്‍. അതാണ് ശരണാമൃതം എന്നപേരില്‍ ഭവാനി ടീച്ചര്‍ രചിച്ച കവിതകള്‍.
അധ്യാപികവൃത്തിയില്‍ നിന്ന് വിരമിച്ച ഭവാനി ടീച്ചറുടെ പ്രകാശിതമാകുന്ന ഏറ്റവും പുതിയ കവിതാസമാഹരണമാണ് ശരണാമൃതം. പ്രസാദകളഭം, കൃഷ്ണ തീര്‍ത്ഥം, പീലിത്തിരുമുടി തുടങ്ങി ഇരുപതോളം കവിതാസമാഹരങ്ങള്‍ ടീച്ചറുടേതായി നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാവക്കുട്ടി എന്നപേരില്‍ ബാലകവിതയും എഴുതിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റായി നിരവധി ഭക്തിഗാന കാസറ്റുകളിലും ടീച്ചറുടെ രചനകള്‍ ഇടംപിടിച്ചിട്ടുണ്ട്. സുല്‍്ത്താന്‍ബത്തേരി ഗണപതിക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മയില്‍പ്പീലി മാസിക പുറത്തിറക്കിയ ശരണാമൃതം കവിതാസമാഹാരം കോഴിക്കോട് ജില്ലാകലക്ടര്‍ എ. ഗീത വിനായക ആശുപത്രി എംഡി ഡോ. വി. മധുസൂദനന് നല്‍കി പ്രകാശനം ചെയ്തു. ക്ഷേത്രമസമിതി പ്രസിഡന്റ് കെ. ജി ഗോപാലപിള്ള അദ്ധ്യക്ഷനായി. കുരുക്ഷേത്ര മുന്‍മാനേജിങ് ഡയറക്ടര്‍ കെ.പി രാധാകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. കെ. ജി സതീശന്‍, ബാബു കട്ടയാട്, സന്തോഷ്, കെ.ഭവാനി ടീച്ചര്‍, ഡോ. ഉമ രണ്‍ധീര്‍, മണിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.