റബ്ബര്‍ ടാപ്പിംഗിന് പോയ കര്‍ഷകനെ മാന്‍ കൂട്ടം ഇടിച്ചു വീഴ്ത്തി

0

റബ്ബര്‍ ടാപ്പിംഗിന് പോയ കര്‍ഷകനെ മാന്‍ കൂട്ടം ഇടിച്ചു വീഴ്ത്തി. മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലി നടുക്കുടിയില്‍ ശശാങ്കനാണ് പരിക്കേറ്റത്. രാവിലെ 6 മണിയോടെ വണ്ടിക്കടവ് തീരദേശ പാതയിലായിരുന്നു അപകടം. തോട്ടത്തില്‍ നിന്ന് കൂട്ടമായി ഓടിയിറങ്ങിയ മാന്‍ കൂട്ടം ശശാങ്കന്റെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശശാങ്കന്റെ തലയ്ക്കും വലതുകൈയ്ക്കും പരിക്കേറ്റു.ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!