യാത്രാക്ലേശത്തിന് പരിഹാരം

0

തവിഞ്ഞാല്‍ കരിമാനി വെണ്മണി പ്രദേശത്തെ യാത്ര ക്ലേശം പരിഹരിക്കാനായാണ് പ്രദേശത്തെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് രണ്ട് പുതിയ ബസ് സര്‍വീസ് ആരംഭിച്ചത്. ബസ് സര്‍വിസിന്റെ ഉദ്ഘാടനം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു നിര്‍വഹിച്ചു.മാനന്തവാടിയില്‍ നിന്നും കരിമാനി -വാളാട് വഴി ആലാറ്റില്‍ വരെ പോകുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി യാത്ര ക്ലേശം നേരിടുന്ന പ്രദേശമാണ് തവിഞ്ഞാല്‍-തിടങ്ങഴി-കരിമാനി-കൊളങ്ങോട് പ്രദേശം. മാനന്തവാടിയില്‍ നിന്നും കരിമാനി -വാളാട് വഴി ആലാറ്റില്‍ വരെ പോകുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.കരിമാനി പള്ളി ഇടവക വികാരി ഫാദര്‍ :ലിന്‍സണ്‍ ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു. തവിഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ണ്ട് എല്‍സി ജോയി . വാര്‍ഡ് മെമ്പര്‍ റോസമ്മ ബേബി . ജനപ്രതിനിധികളായ ജോസ് കയിനികുന്നേല്‍,എംജി ബിജു,പിവി ജോര്‍ജ് . ഫാ. ജെയിംസ് പുറത്തേല്‍ . എം വി വിന്‍സെന്റ്. ഏന്‍ എം ആന്റണി .രാജന്‍ കരിപ്പേലില്‍ പി ഗോപാലകൃഷ്ണന്‍,ജിജോ മലയില്‍,തുടങ്ങിയവര്‍ സംസാരിച്ചു. പടക്കം പൊട്ടിച്ചും പായസം വിതരണം നടത്തിയും ബസ് സര്‍വീസ് നാടിന്റെ ഉത്സവമാക്കി മാറ്റി .ആലാറ്റില്‍-തവിഞ്ഞാല്‍-അടക്കം നിരവധി സ്ഥലങ്ങളില്‍ നാട്ടുകാര്‍ ബസിന് സ്വീകണം ഒരുക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!