പനവല്ലിയില്‍ രണ്ടാം ദിനവും കടുവയ്ക്കായി തെരച്ചില്‍ ആരംഭിച്ചു.
മുത്തങ്ങയില്‍നിന്നുള്ള വെറ്ററിനറി ഓഫീസര്‍ ഡോ.അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ മയക്കുവെടി സംഘത്തിന് പുറമെ കെ രാഗേഷിന്റെ നേതൃത്യത്തിലുള്ള 42 വനപാലകര്‍ രണ്ടു ടീമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. പനവല്ലി എമ്മടിയിലും,വയനാട് വന്യജീവി സങ്കേതത്തിലെ വനാതിര്‍ത്തിയിലും, സര്‍വ്വാണി റസല്‍കുന്ന് ഭാഗങ്ങളോട് ചേര്‍ന്ന വനത്തിലുമാണ് സംഘം തെരച്ചില്‍ നടത്തുന്നത്. പുതിയ കാല്‍പ്പാടുകള്‍ കാണാത്തത് തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്താനായാല്‍ ഗൂഗിള്‍ മാപ്പിങ്ങിലൂടെ കടുവയുടെ സാന്നിധ്യം കണ്ടെത്തി തെരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് എത്രയും വേഗം കടുവയെ കണ്ടെത്തി പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം.