രമേശന്‍ ഏഴോക്കാരന്‍ മാസ്റ്റര്‍ക്ക് നാടിന്റെയും സ്‌കൂളിന്റെയും ആദരം
സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹനായ പോരൂര്‍ ഗവ.എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ രമേശന്‍ ഏഴോക്കാരന്‍ മാസ്റ്റര്‍ക്ക് നാടിന്റെയും സ്‌കൂളിന്റെയും ആദരം.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജോസ് കവലയില്‍ നിന്നും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ രമേശന്‍ മാസ്റ്ററെ വേദിയിലേക്ക് ആനയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എല്‍ സി ജോയ് പൊന്നാടയണിയിച്ചു.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ജോയി അധ്യക്ഷയായിരുന്നു.സ്‌കൂളില്‍ തയ്യാറാക്കിയമുദ്രണം പതിപ്പിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മീനാക്ഷി രാമന്‍ നിര്‍വഹിച്ചു. സൗമ്യ തോമസ് സ്വാഗത പ്രസംഗം നടത്തി.. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം ഇബ്രാഹിം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ ബേബി, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, മെമ്പര്‍മാരായ മനോഷ് ലാല്‍, ജോണി മറ്റത്തിലാനി, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, എ ഇ ഓ ഗണേഷ്, എ പ്രഭാകരന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് ശ്രീജിത്ത് എം കെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു… മറുപടി പ്രസംഗത്തില്‍ രമേശന്‍ മാസ്റ്റര്‍ കൃതജ്ഞത രേഖപ്പെടുത്തി.