പനവല്ലിയില്‍ കടുവക്കായ് തെരച്ചില്‍
പനവല്ലിയില്‍ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി. ഇന്നലെ പനവല്ലി കപ്പിക്കണ്ടി ഭാഗത്ത് കണ്ട കാല്‍പ്പാടുകള്‍ കേന്ദ്രികരിച്ച് വിജിലന്‍സ് വിഭാഗം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയതെങ്കിലും കടുവയെ കണ്ടെത്താനായില്ല.കെ.രാഗേഷ് അബ്ദുള്‍ സമദ് , രമ്യ രാഘവന്‍ എന്നി റെയ്ഞ്ചര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
കടുവയുടെ സാന്നിധ്യം ഉണ്ടാകാന്‍ ഇടയുള്ള കോട്ടയ്ക്കല്‍ എസ്റ്റേറ്റിലും,കപ്പിക്കണ്ടി, റസല്‍ കുന്ന് എന്നി പ്രദേശങ്ങളിലും, ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന വനാതിര്‍ത്തിയിലുമാണ് ഇന്ന് തിരച്ചില്‍ നടത്തിയത്. കെ.രാഗേഷ് അബ്ദുള്‍ സമദ് , രമ്യ രാഘവന്‍ എന്നി റെയ്ഞ്ചര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. തിരച്ചിലിന്റെഏകോപനത്തിന് വിജിലന്‍സ് വിഭാഗംഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ രണ്ട് ഡി എഫ് മാര്‍ സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം പനവല്ലിയിലെ കപ്പിക്കണ്ടിയില്‍ കണ്ട കടുവയുടെ കാല്‍പ്പാടുകള്‍ കേന്ദ്രികരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തിയത് എന്നാല്‍ എറെ ദൂരം കടുവയുടെ കാല്‍പ്പാടുകള്‍ പിന്‍തുടരാന്‍ സംഘത്തിന് സാധിച്ചില്ല.
കടുവയുടെ സാന്നിധ്യം തുടര്‍ച്ചയായി കാണുന്ന സ്ഥലങ്ങളില്‍മൂന്ന് കൂടുകള്‍ സ്ഥാപിച്ച് രണ്ടാഴ്ചയിലേറെയായി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ വനപാലകര്‍ക്ക് സാധിച്ചിരുന്നില്ല. ഒരു പ്രാവശ്യം കൂട്ടില്‍ അകപ്പെട്ട കടുവയായതിനാല്‍ പിടികൂടുക അത്ര എളുപ്പവുമല്ല. എന്നാല്‍. ഇന്ന് കണ്ടെത്താനായില്ലേങ്കിലും നാളെ സിഎഫ്. നരേന്ദ്ര ബാബു ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ഗൂഗിള്‍ മാപ്പിങ്ങിലൂടെ കടുവയുടെ സാന്നിധ്യം കണ്ടെത്തി തിരച്ചില്‍ നടത്താനുള്ള പരിശ്രമത്തിലാണ്. എല്ലാപ്രതിസന്ധികളെ മറികടന്ന് എത്രയും വേഗം
കടുവയെ പിടികൂടണമെന്നാണ് പ്രാണഭയത്താല്‍ കഴിയുന്ന പ്രദേശവാസികള്‍ വനപാലകരോട് ആവശ്യപ്പെടുന്നത്.