മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വനംവകുപ്പും ബത്തേരി ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി ചെതലയം റേഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മരിയനാട് ഭാഗത്തെ കോളനി നിവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.മരിയനാട് സ്‌കൂളില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.മൈഹോം ചാരിറ്റബിള്‍ സോസൈറ്റി മുഖേന തൂത്തിലേരി കുന്ന്, തെങ്ങുമൂട് കുന്ന് കോളനികളിലെ ദുരിതമനുഭവിക്കുന്ന 110 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കുകയും, കോളനികളിലെ കിടപ്പ് രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തു.ഇരുന്നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു
വാര്‍ഡ് മെമ്പര്‍ , ഒ കെ.ലാലു ,ഷൈലജ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍.അബ്ദുല്‍ സമദ്,ഇഖ്‌റ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ മുഹമ്മദ് അബ്ദുല്‍ ജാവദ്, മുബാറക്,മൈ ഹോം ചാരിറ്റബിള്‍സൊസൈറ്റി മാനേജര്‍ഷബ്ന, ഇരുളം ഫോറെസ്റ്റ് സ്റ്റേഷന്‍ സ്റ്റാഫ്, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.