ശുചിത്വ, സുന്ദര നഗരമായ ബത്തേരിയില്‍ ബുലെ വാര്‍ഡ് പദ്ധതി യാഥാര്‍ത്യമാകുന്നു.ബത്തേരി ചുങ്കം ജംഗ്ഷന്‍ മുതല്‍ ബ്ലോക്ക് ഓഫീസ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.റോഡിന് ഇരുവശവും മരങ്ങള്‍ക്കിടയിലൂടെ നടപ്പാതയും അതില്‍ ഇരിപ്പിടങ്ങളും സൈക്കിള്‍ ട്രാക്കുകളും, കഫ്റ്റീരിയ, ഷട്ടില്‍ കോര്‍ട്ട്, ഓപ്പണ്‍ ജിം, തുടങ്ങിയ വിനോദ വിശ്രമ കായിക ഇടങ്ങള്‍ തുടങ്ങിയവയാണ് ബുലെ വാര്‍ഡില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.12 കോടി രൂപ ചെലവില്‍ വരുന്ന പദ്ധതിയാണ് ബുലെവാര്‍ഡ്.
വിദേശരാജ്യങ്ങളിലുള്ള ബുലെവാര്‍ഡ് പദ്ധതികളെ മാതൃകയാക്കി നഗരസഭ സമര്‍പ്പിച്ച പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. സാങ്കേതിക അനുമതി കൂടി ലഭിച്ചതോടെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. റോഡിന് ഇരുവശവും ടൈല്‍ പാകി പ്രഭാത സവാരിക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വലിയ രീതിയില്‍ ഉപയോഗപ്രദമായ രീതിയില്‍ ആയിരിക്കും ബുലെവാര്‍ഡ് പദ്ധതി യാഥാര്‍ത്യമാക്കുക.