കുറ്റ്യാടി ചുരം വഴി ലഹരി കടത്ത് വ്യാപകം: ദമ്പതികള്‍ എംഡിഎംഎയുമായി അറസ്റ്റില്‍
കുറ്റ്യാടി ചുരം വഴി ലഹരി കടത്ത് വ്യാപകം. പരിശോധന ശക്തമാക്കി പോലീസ്. എംഡിഎംഎയുമായി ദമ്പതികള്‍ അറസ്റ്റില്‍. ചുരം റോഡില്‍ തൊട്ടില്‍പ്പാലത്തിനടുത്ത് ചാത്തന്‍കോട്ട് നടയിലാണ് 98ഗ്രാം എംഡിഎംയുമായി ദമ്പതികളെ അറസ്റ്റു ചെയ്തത്.വടകര പതിയക്കര സ്വദേശി മുതലോളി ജിതിന്‍ ബാബു,ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും വടകരക്ക് കാറില്‍ കൊണ്ടുപോകുകയായിരുന്ന എംഡിഎംഎയാണ് കോഴിക്കോട് റൂറല്‍ എസ്പിയും നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും,തൊട്ടില്‍പ്പാലം പോലീസും ചേര്‍ന്നാണ് പിടികൂടിയത്.സംശയം തോന്നാതിരിക്കാന്‍ ദമ്പതികള്‍ 4 വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന