ഇടത്-മതേതര പക്ഷത്ത് ഉറച്ചു നില്‍ക്കും:ജുനൈദ് കൈപ്പാണി
ഇടത്-മതേതര പക്ഷത്ത് ഉറച്ചു നില്‍ക്കുകയും സോഷ്യലിസ്റ്റായി നിലകൊള്ളുകയും ചെയ്യുമെന്ന് ജനതാദള്‍ നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി.കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ.ഡി. എസ് കര്‍ണാടക വിഭാഗം എന്‍.ഡി.എയില്‍ ചേര്‍ന്നു എന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജുനൈദിന്റെ പ്രതികരണം.
ദേവഗൗഡയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ പ്രവേശം ദുഃഖകരമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു ശക്തിപകരുവാന്‍ യഥാര്‍ത്ഥ മതേതര ജനതാദള്‍ ആയിത്തന്നെ നിലകൊള്ളുമെന്നും ജുനൈദ് പറഞ്ഞു.