പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
വയനാട് ജില്ലയിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ പി വി ബാലചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഏറെക്കാലം കോണ്‍ഗ്രസിന്റെ ജില്ലയിലെ സമുന്നത നേതാവും ഡിസിസി പ്രസിഡന്റുമായിരുന്ന ബാലചന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.