‘ബാലമിത്ര 2.0’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ, നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ചിത്രമൂല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് കുഷ്ഠരോഗ നിര്‍ണ്ണയ, നിര്‍മ്മാര്‍ജ്ജന പരിപാടി. ചടങ്ങില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡണ്ട് ഗിരിജ കൃഷ്ണന്‍ അദ്ധ്യക്ഷയായിരുന്നു. വയനാട് ജില്ലാ കലക്ട്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് ചടങ്ങില്‍ മുഖ്യ അതിഥിയായി. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് രജിത കുഷ്ഠരോഗ നിര്‍ണ്ണയ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു.