മെഗാ ജോബ് ഫെയര്‍ പ്രയാണ്‍ 2k23 നവംബര്‍ 25 ന്
വയനാട്ടിലെ തൊഴില്‍ അന്വേഷിക്കുന്ന 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കായി ഇന്ത്യയിലെയും വിദേശത്തെയും തൊഴിലാവസരങ്ങളെ പരിചയപ്പെടുത്താനും പുതിയ തൊഴില്‍ മേഖലകളെ കുറിച്ച് പഠിക്കുവാനും വേണ്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്‌മെന്റും മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കും സംയുക്തമായി മെഗാ ജോബ് ഫെയര്‍ പ്രയാണ്‍ 2k23 നവംബര്‍ 25 ന് സംഘടിപ്പിക്കും. പ്രയാണ്‍ 2k23ന്റെ തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടികള്‍ സെപ്റ്റംബര്‍ 25ന് ആരംഭിക്കുമെന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രയാണ്‍ 2കെ23 ന്റെ ഭാഗമായി സെപ്റ്റംബര്‍ 25 മുതല്‍ വിവിധ തൊഴില്‍ മേഖലകളെ അടുത്തറിയുന്ന സൗജന്യ ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തുന്ന പ്രോഗ്രാം തൊഴില്‍ നേടിയെടുക്കുന്നതിനുള്ള പരിജ്ഞാനം നല്‍കും.മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി,അസാപ് ഡിസ്ട്രിക്ക് പ്രോഗ്രാം മാനേജര്‍ കെ എസ് ഷഹന,അസാപ് ഗ്രാജ്വേറ്റ് ഇന്റേണ്‍ അശ്വതി സുരേഷ് ,എംഐബിഎം ബിസിനസ് സ്‌കൂള്‍ പ്രിന്‍സിപല്‍ ഷിജോ ജയിംസ്,അസോസിയേറ്റ് അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ വിനു.എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.