വാഹനപ്രചരണ ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

0

കേരള ഷോപ്‌സ് & കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഫെഡറേഷന്റെ രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. ചെറുകിട വാണിജ്യവ്യാപാര മേഖലയിലെ കുത്തകവത്ക്കരണം അവസാനിപ്പിക്കുക,തൊഴിലാളി ദ്രോഹ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, ഷോപ്പ് മേഖലയില്‍ ഇഎസ്‌ഐ, പിഎഫ് എന്നിവ കര്‍ശനമായി നടപ്പാക്കുക, മിനിമം വേതനം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സെപ്റ്റംബര്‍ 30ന് രാജ്ഭവന്‍ മാര്‍ച്ച് . മാനന്തവാടിയില്‍ സ്വീകരണ യോഗത്തില്‍ ടി കെ പുഷ്പന്‍ അധ്യക്ഷനായിരുന്നു, ഫെഡറേഷന്‍സംസ്ഥാന ജന.സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ അഡ്വ. പി സജി, വൈസ് ക്യാപ്ടന്‍ ടി വി രാജേഷ് ,കെ.പി അനില്‍കുമാര്‍ ,എ.ഡി സുക്കാര്‍ണോ ,സി.പി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!