നൂല്‍പ്പുഴ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ഗോപിനാഥന്‍ രാജി വെച്ചു

0

നൂല്‍പ്പുഴ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.കെ ഗോപിനാഥന്‍ രാജി വെച്ചു.ഇന്ന് രാവിലെ 11.30 ഓടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. മുന്‍ധാരണ പ്രകാരം ആദ്യപകുതിക്ക് ശേഷം രാജി വെക്കാത്തത് കോണ്‍ഗ്രസ്സ് ലീഗ് ബന്ധം വഷളാക്കിയിരുന്നു. സ്ഥാനം രാജി വെക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ഗോപിനാഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു .. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് സ്ഥാനം രാജിവെച്ചത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാനായി ലീഗ് പ്രതിനിധികളായ അനില്‍ എന്‍.സി, ദിനേശന്‍ എന്നിവരാണ് പരിഗണനയിലുള്ളത്’

 

Leave A Reply

Your email address will not be published.

error: Content is protected !!