കല്‍പ്പറ്റ – സുല്‍ത്താന്‍ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്.
ബസ് കണ്ടക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കല്‍പ്പറ്റ – സുല്‍ത്താന്‍ബത്തേരി പാതയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. മുട്ടില്‍ – വിവേകാനന്ദ റൂട്ടില്‍ അമ്പുകുത്തിയില്‍ ഇന്നലെ ഉച്ചയോടെയാണ് കണ്ടക്ടര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനമേറ്റതായി പരാതിയുള്ളത്. അല്‍ഫോന്‍സ ബസിലെ കണ്ടക്ടര്‍ ബിബിന്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായതുമായി നടന്ന വാക്കുതര്‍ക്കത്തിന്നിടെയാണ് ബിബിന് മര്‍ദ്ദനമേറ്റത്. പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതല്‍ റൂട്ടിലോടുന്ന എല്ലാ സ്വകാര്യ ബസുകളും പണിമുടക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ നേതാവ് കെ.ബി വിനോദ് പറഞ്ഞു.