ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ് നാളെ . സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് വോട്ടിങ്. നാളെ വൈകിട്ടോടെ ഫലപ്രഖ്യാപനവും നടക്കും. ജനറല്‍ 6, സ്ത്രീ സംവരണം 3, എസ് സി -എസ് ടി 1, ഡെപ്പോസിറ്റ് വിഭാഗം 1,പ്രൊഫഷണല്‍ വിഭാഗം 2 എന്നിങ്ങനെ 13 അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്.
നാളെ തന്നെ ഫലപ്രഖ്യാപനവും നടക്കും. 18658 അംഗങ്ങളാണ് ബാങ്കിലുള്ളത്. ജനറല്‍ 6, സ്ത്രീ സംവരണം 3, എസ് സി -എസ് ടി 1, ഡെപ്പോസിറ്റ് വിഭാഗം 1,പ്രൊഫഷണല്‍ വിഭാഗം 2 എന്നിങ്ങനെ 13 അംഗ ഭരണ സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. ഐക്യജനാധിപത്യ മുന്നണി പാനലും, എല്‍ ഡി എഫിന്റെ നേ നേതൃത്വത്തിലുളള സഹകരണ അര്‍ബന്‍ ബാങ്ക് സംരക്ഷണ മുന്നണി പാനലുമാണ് മത്സര രംഗത്തുളളത്. കൂടാതെ നേതൃത്വവുമായുള്ള ആശയ കുഴപ്പത്തിന്റെ പേരില്‍ നോമിനേഷന്‍, സൂക്ഷ്മ പരിശോധന ദിവസം പിന്‍വലിക്കാന്‍ കഴിയാതിരുന്നവരായ കോണ്‍ഗ്രസുകാരുടെപേരുകളും സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ മത്സര രംഗ ത്ത് നിന്ന് പിന്‍മാറിയതായി ഇതിനോടകം അറിയിച്ചിട്ടുമുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരം ശക്തമായ പൊലിസ് കാവലിലുമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.