നീര്‍വാരം കല്ലൂവയല്‍ കാര്‍ഷിക സൊസൈറ്റി, കൃഷിക്കൂട്ടം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുരുമുളക് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.കല്ലുവയല്‍ പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച കുരുമുളകിന്റെ ശാസ്ത്രീയ കൃഷി രീതിയെ കുറിച്ചുള്ള സെമിനാര്‍ പനമരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍ ഉദ്ഘാടനം ചെയ്തു .
കാര്‍ഷിക കോളേജ് ഡീനും പ്രാദേശിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടര്‍ യാമിനി വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങില്‍ കര്‍ഷകര്‍ക്ക് തൈകളും , വിത്തുകളും വിതരണം ചെയ്തു. വാര്‍ഡംഗം കല്യാണി ബാബു ,കൃഷിക്കൂട്ടത്തിന്റെ പ്രസിഡണ്ട് ഉമ്മച്ചന്‍ നീര്‍വാരം അധ്യക്ഷനായിരുന്നു. സൊസൈറ്റി സെക്രട്ടറി കുഞ്ഞച്ചന്‍, വേങ്ങശ്ശേരി, കോര്‍ഡിനേറ്റര്‍ ജോണി കെ വി , ലിജി കെ ഡി തുടങ്ങിയവര്‍ സംസാരിച്ചു