പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്. കാമ്പസിനകത്ത് ഇന്നലെയാണ് ബൈക്ക് അപകടത്തില്‍ സജിന്‍ മുഹമ്മദ് മരിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സജിന്‍. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകന്‍ മരിച്ച മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.