വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുനെല്ലി ബേഗൂര്‍ കോളനിയിലെ ദേവി (86) ആണ് മരിച്ചത്. കഴിഞ്ഞ 28-ന് ബേഗൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. റേഷന്‍ കടയില്‍ പോയി തിരികെ വീട്ടിലേക്ക് ഓട്ടോയില്‍ മടങ്ങുകയായിരുന്നു ദേവി. ഉടന്‍ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മക്കള്‍ :രാജു, ചന്ദ്രന്‍, ബാബു, ബിന്ദു. മരുമക്കള്‍: ജയ,രഘു.