ഗോത്ര വയോധികനെ അജ്ഞാത സംഘം ആക്രമിച്ചു
വീട്ടില്‍കിടന്നുറങ്ങുകയായിരുന്ന ഗോത്ര വയോധികനെ അജ്ഞാത സംഘം ആക്രമിച്ചു. നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി പട്ട്യയമ്പം
ആശാരി മൂല കോളനിയിലെ ചിമ്പന്‍ 62 നെയാണ് വ്യാഴാഴ്ച വീടിന്റെ കോലായില്‍ കട്ടിലില്‍ കിടന്നു ഉറങ്ങുമ്പോള്‍ അജ്ഞാതസംഘം ഗുരുതരമായി മര്‍ദ്ദിച്ചത്. വീട്ടില്‍ ചിമ്പന്‍ മാത്രം താമസിക്കുന്നതിനാല്‍ പുറംലോകം അറിഞ്ഞതുമില്ല. എന്നാല്‍ വെള്ളിയാഴ്ച ചിമ്പനെ പണിക്ക് വിളിക്കാന്‍ വന്ന അളാണ് ചിമ്പന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ബത്തേരി താലുക്കശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അമ്പലവയല്‍ പോലിസ് അനേഷണം അരംഭിച്ചു. ഈ പ്രദേശത്ത് വ്യാപകമായി മദ്യാപനികളുടെ ശല്യം ഉള്ളതായും പറയുന്നുണ്ട്.