ഇതുവരെ കടുവ കൂട്ടില്‍ കയറാത്തതും നാളെ ഓണാവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്നതും ഇവരുടെ ഭീതി ഏറ്റുകയാണ്. കുട്ടികള്‍ സ്‌കൂളില്‍ പോയി മടങ്ങിവരുന്ന വഴികളിലടക്കമാണ് കഴിഞ്ഞദിവസം കടുവയെ കണ്ടത്. കൂടാതെ പ്രദേശത്ത് കാടുമൂടികിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വെട്ടിവൃത്തിയാക്കുന്നത് വേഗത്തിലാക്കാത്തതും ഭീതി ഏറ്റുകയാണ്. ഈ സ്ഥലങ്ങളെല്ലാം കടുവയ്ക്ക് തമ്പടിക്കാനുള്ള ഇടമായി മാറുകയാണ്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി നൂല്‍പ്പുഴ എറളോട്ടുകുന്നില്‍ തുടരുന്ന കടുവ ഭീതിക്ക് ഇതുവരെ ശമനമായിട്ടില്ല. കടുവയെ പ്ിടികൂടാന്‍ രണ്ട ്കൂടുകള്‍ ഇവിടെ സ്ഥാപിച്ചിട്ട് രണ്ട് ദിവസമായി. എന്നാല്‍ കടുവ ഇതുവരെ കൂട്ടില്‍ കുടുങ്ങിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്നലെ രാത്രി മാത്രമാണ് പ്രദേശത്ത് കടുവയുടെ സാനിദ്ധ്യമില്ലാതിരുന്നത്. എന്നാല്‍ കടുവ പ്രദേശത്തുനിന്നും പോയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസം വളര്‍ത്തുനായയെ പിടികൂടി തിന്നതുകൊണ്ടായിരിക്കാം ഇന്നലെ ഇറങ്ങാതിരുന്നതെന്നും വിശക്കുമ്പോള്‍ വീണ്ടും പുറത്തിറങ്ങിയ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുമെന്ന ഭീതിയിലാണ് ഇവര്‍. കൂടാതെ നാളെ ഓണാവധി കഴിഞ്ഞ സ്‌കൂളും തുറക്കും. അതിരാവിലെ ട്യൂഷനും, സ്‌കൂളിലേക്കും വിദ്യാര്‍ഥികള്‍ പോകുന്നതും വൈകിട്ട് തിരികെവരുന്നതുമായ വഴികളിലാണ് കഴിഞ്ഞദിവസം കടുവയെ നാട്ടുകാര്‍ കണ്ടത്. ഇതുകാരണം കടുവ ഇന്നും കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ എന്തുചെയ്യണമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം ജനവാസകേന്ദ്രത്തില്‍ നിന്നും സമീപത്തെ വനത്തിലേക്ക് പോയെങ്കിലും രാത്രിയോടെ ജനവാസകേന്ദ്രത്തിലേക്ക് തന്നെ തിരികെയെത്തിയിരുന്നു. അതിനാല്‍ എത്രയുംവേഗം കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടികൂടി എറളോട്ടുകുന്നുകാരുടെ ഭീതി അകറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.