സംസ്ഥാന അധ്യാപക അവാര്‍ഡ് അജിത്ത് പി.പി അര്‍ഹനായി

0

എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിഭാഗം കൊമേഴ്‌സ് അധ്യാപകനായ അജിത് പി.പി 2022-23 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹനായി. അധ്യാപന രംഗത്തെ മികവ്, നൂതനമായ ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികളില്‍ പൗരബോധവും സാമൂഹ്യബോധവും മാനുഷിക മൂല്യങ്ങളും വളര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍, പഠനാനുബന്ധപ്രവര്‍ത്തനങ്ങളിലെ സംഘാടന മികവ്, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍, വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, അധ്യാപക പരിശീലന പ്രവര്‍ത്തനങ്ങള്‍, പാഠപുസ്തക രചന, പഠന സാമഗ്രികളുടെ നിര്‍മ്മാണം, പാഠപുസ്തക പരിഭാഷ, എസ്.സി.ഇ.ആര്‍.ടി വര്‍ക്ക് ഷോപ്പുകളിലെ സജീവ പങ്കാളിത്തം, സമഗ്ര പോര്‍ട്ടല്‍ വിദഗ്ധന്‍, കൈറ്റ് വിക്ടേഴ്‌സ്ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍, ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ എച്ച്.എസ്സ്.എസ്സ്. വോയിസ് എന്ന പേരിലുള്ള വിദ്യാഭ്യാസ ബ്ലോഗര്‍, ഐ.സി.ടി പരിശീലകന്‍, വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ കണ്ടന്റ് തയ്യാറാക്കുന്നതിലെ വൈദഗ്ധ്യം, പരീക്ഷാ സംബന്ധമായ ടെലിവിഷന്‍ പരിപാടികള്‍, വിദ്യാര്‍ത്ഥി പരിശീലനങ്ങള്‍, ഡി.ആര്‍.ജി, എസ്.ആര്‍.ജി, കോര്‍ എസ്.ആര്‍.ജി അംഗം, രക്ഷിതാക്കള്‍ക്കുള്ള പരിശീലന പരിപാടികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍, ടൂറിസം ക്ലബ്ബ് കോര്‍ഡിനേറ്റര്‍, കൊമേഴ്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യ വികസന പ്രവര്‍ത്തനങ്ങള്‍, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത്ത് അവാര്‍ഡിന് അര്‍ഹനായത്.

മുന്‍പ് കേരള സംസ്ഥാന കൊമേഴ്‌സ് ഫോറം നല്‍കുന്ന സംസ്ഥാന തലത്തിലെ മികച്ച കൊമേഴ്‌സ് അധ്യാപകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രത്യേക പുരസ്‌കാരം നല്‍കിയും ആദരിച്ചിട്ടുണ്ട്, ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ എന്ന രാജ്യാന്തര സംഘടനയുടെ അനവധി പുരസ്‌കാരങ്ങള്‍, കൂടാതെ മുന്‍ എം. എല്‍. എ. സി. കെ. ശശീന്ദ്രന്‍, കോട്ടയം ജില്ലാ കോമേഴ്‌സ് ഫോറം, മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഗ്രാമസഭ, ജെ. സി. ഐ, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ്, വയനാട് ജില്ലാ കോമേഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍, വിവിധ മത, സാംസ്‌കാരിക സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം അനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വയനാട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ അരികെ എന്ന പഠന സഹായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ മാതൃ വിദ്യാലയങ്ങളില്‍ ലൈബ്രറി വികസനത്തിനും, കുടിവെള്ളം ഒരുക്കുന്നതിനും, സ്മാര്‍ട്ട് ക്ലാസ് മുറി, സൗണ്ട് സിസ്റ്റം തുടങ്ങി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ,എല്ലാ വര്‍ഷവും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവ നല്‍കുന്നതിലും നേതൃത്വം വഹിച്ചിരുന്നു.

മീനങ്ങാടി അപ്പാട് കാന്തി വീട്ടില്‍ പുരുഷോത്തമന്റേയും ചന്ദ്രകാന്തിയുടെയും മകനാണ് അജിത്ത് കാന്തി, ഭാര്യ സിന്ധു. കെ, മക്കള്‍ അഭിജിത്ത് കാന്തി, ദേവ കിരണ്‍ കാന്തി.

Leave A Reply

Your email address will not be published.

error: Content is protected !!