കണ്ണോത്തുമല ദുരന്തം: കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി ജുനൈദ് കൈപ്പാണി 

0

കണ്ണോത്തുമലയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റ കുടുംബങ്ങള്‍ക്കും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തില്‍ സമാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. മക്കിമലയില്‍ അപകടം നടന്ന വീടുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയാണ് കിറ്റുകള്‍ കൈമാറിയത്.

നിശ്ചിത മാസത്തേക്ക് ആവശ്യമായ പലവ്യഞ്ജന കിറ്റും പാദരക്ഷയടക്കമുള്ള സ്റ്റേഷനറി സാദനങ്ങളും വിദ്യാര്‍ത്ഥികള്‍കള്‍ക്ക് ആവശ്യമായ പഠന സാമഗ്രികളും നല്‍കി.മരണപ്പെട്ടവരുടെ വിദ്യാര്‍ത്ഥികളുടെ ഉപരി പഠന സംബന്ധമായ കാര്യങ്ങളിലും ആവശ്യമായ ഇടപെടലുകള്‍ നടത്തുവാനും വേണ്ട കര്യങ്ങള്‍ ചെയ്യുവാനും ശ്രമിക്കുമെന്നും ജുനൈദ് കൈപ്പാണി കുടുംബാംഗങ്ങളെ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!