സൂര്യനു ചുറ്റും മഴവില്ലിന്റെ വര്‍ണശോഭയോടെ പ്രത്യക്ഷപ്പെട്ട പൂര്‍ണവൃത്തം മണിക്കൂറുകള്‍ നീണ്ട ആകാശകാഴ്ചയായി, ഷ്റിറോസ് സ്ട്രാറ്റസ് എന്ന പ്രതിഭാസമാണിതെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോക്ടര്‍ സജീഷ് അറിയിച്ചു. സാന്ദ്രതകുറഞ്ഞതും, വളരെ ഉയരത്തിലുള്ളതുമായ മേഘങ്ങളില്‍ സൂര്യന്‍ പ്രതിഫലിച്ചുണ്ടാകുന്ന വൈറ്റ് റിഫ്ളക്ഷനാണിതെന്നും അദ്ദേഹം അറിയിച്ചു. ഈര്‍പ്പം നിറഞ്ഞ് ഭൂമിയോടടുത്ത് നില്‍ക്കുന്ന കാര്‍മേഘങ്ങളുടെ പല നിലകളില്‍ ഏറ്റവും മുകള്‍ നിലയിലുള്ള മേഘമാണ് ഷ്റിറോസ് സ്ട്രാറ്റസ്. ചിങ്ങമാസത്തിലെ പൗര്‍ണമി അഥവാ ശ്രാവണ പൗര്‍ണമി ഇന്നാണെന്നതും പ്രത്യേകതയാണ്