വേറിട്ട കാഴ്ച്ചയായി എന്‍ആര്‍സിയുടെ ഓണാഘോഷം
കല്ലൂര്‍ക്കുന്നില്‍ നാഷണല്‍ റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ വ്യത്യസ്ത മത്സരങ്ങള്‍ കൊണ്ട് ശ്രദ്ദേയമായി.യുവാക്കളുടെ വാഴയില്‍ കയറ്റം ഏവരിലും ആവേശം ഉണര്‍ത്തി. ക്ലബിന്റെ ആദ്യകാല പ്രവര്‍ത്തകര്‍ അണിനിരന്ന കോല്‍കളിയും സ്ത്രീകളുടെ വടംവലി മത്സരവും െൈകക്കൊട്ടി കളിയും ശ്രദ്ധേയമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധങ്ങളായ മത്സരങ്ങളും നടത്തി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ഇ കെ ബാലകൃഷ്ണ്ണന്‍ കെ ജെസണ്ണി, ശ്രീകലശ്യാം , ക്ലബ് ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ടി കെ ദിലീപ്, ടി ആര്‍ ഗോപി , കെ ആര്‍ അനിഷ് , കെ ആര്‍ ബാലന്‍ , നിര്‍മ്മല സണ്ണി ,സുശീല കുമാരി , കെ എ രാഘവന്‍ , വി കെ ദിവാകരന്‍ തുടങ്ങിയവര്‍
സംസാരിച്ചു .