രണ്ടാമത് പള്ളിയാല്‍ കുടുംബ സംഗമം 30ന്.
175 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകരയില്‍ നിന്നും വയനാട്ടില്‍ കുടിയേറിയ പള്ളിയാല്‍ കുടുംബാംഗങ്ങളുടെ രണ്ടാമത് സംഗമം ഈ മാസം 30ന് രാവിലെ മുതല്‍ രാത്രി വരെ നാലാംമൈല്‍ സിഎഎച്ച് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സ്വാതന്ത്ര്യത്തിന് മുമ്പ് വയനാട് മേഖലാ കമ്മറ്റി പ്രസിഡന്റും മലയാള ഭാഷയിലെ ആദ്യ ഹജ്ജ് യാത്രാവിവരണ ഗ്രന്ഥ രചയിതാവുമായ പി മൊയ്തുഹാജി മുതല്‍ നിരവധി സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത പള്ളിയാല്‍ കുടുംബത്തിലെ പുതിയ തലമുറയിലെ പ്രൊഫണലിസ്റ്റുകളെ സംഗമത്തില്‍ ആദരിക്കും.വിംസ് മെഡിക്കല്‍ കോളേജ് ഒരുക്കുന്ന വൈദ്യപരിശോധന,കുടുംബാംഗങ്ങളുടെ കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ നടത്തും.രാവിലെ നടക്കുന്ന പൊതു ചടങ്ങില്‍ ഡോ.റാഷിദ് ഗസ്സാലി,സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്നകരീം എന്നിവര്‍ സംവദിക്കുമെന്നും പള്ളിയാല്‍ കുടംബാംഗങ്ങളും ഭാരവാഹികളുമായ സൂപ്പി,ഇബ്രാഹിം,ഇബ്രാഹിം,ഉസ്മാന്‍,നാസര്‍,അബ്ദുള്ള എന്നിവര്‍ അറിയിച്ചു