നടവയലില്‍ മാവേലിയും, പുലിക്കളിക്കാരും ഇറങ്ങി

0

ഓണത്തിന്റെ വരവറിയിച്ച് മാവേലിയും, പുലി കളിക്കാരും എത്തി.ഓണാഘോഷത്തിന്റെ നിറവില്‍ നാടും നഗരവും ഉണര്‍ന്നു.നടവയല്‍ ചിറ്റാലുര്‍ക്കുന്ന് ഡിവൈഎഫ്‌ഐ യുണിറ്റിന്റെ നേതൃത്വത്തില്‍ മാവേലി യാത്രക്ക് തുടക്കമായി. ചിറ്റാലുര്‍ക്കുന്ന് ഡിവൈഎഫ്‌ഐ ഇത് ഏട്ടാം തവണയാണ് ഓണാഘോഷം വിപുലമായി നടത്തുന്നത്.മഹാബലിയുടെ വേഷം ധരിച്ച മാവേലിയും,പുലിക്കളിക്കാരും,വേട്ടക്കാരും ചേര്‍ന്നതോടെ നാട് മുഴുവന്‍ ആവേശത്തിലായി. വിവിധ ഭാഗങ്ങളില്‍ ഇവര്‍ ഓണത്തിന്റെ വരവറിയിച്ച് മാവേലി യാത്ര നടത്തുന്നുണ്ട്. മാവേലിയും പുലിക്കളികാരും ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ ജില്ലയിലെ ടൗണുകളില്‍ പ്രയാണം നടത്തും. പുലിക്കളി സംഘത്തിനൊപ്പം നിന്ന് ഫോട്ടോ സെല്‍ഫി എടുക്കുന്നതിനും നിരവധി ആളുകളാണ് എത്തുന്നത്. സമൂഹത്തില്‍ ചതിയും വഞ്ചനയും ഇല്ലാത്ത നല്ലൊരു ലോകം കെട്ടിപടുക്കുന്നതിനും മാവേലിതമ്പുരാനെ വരവേല്‍ക്കുന്നതിനും ഓണത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മാവേലി യാത്ര നടത്തുന്നതെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!