നൂല്‍പ്പുഴ കല്ലൂര്‍ 67ലെ മാലിന്യങ്ങള്‍ ശേഖരിച്ചിരുന്ന കേന്ദ്രത്തിനാണ് ഇന്നലെ രാത്രി തീപിടിച്ചത്. ഷെഡ് കത്തി നശിച്ചു.ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.രാത്രി 12 മണിയോടെ ആരംഭിച്ച തീ അണക്കല്‍ പുലര്‍ച്ചെ ആറ് മണി വരെ നീണ്ടു.സ്ഥലത്ത് ആള്‍ താമസമില്ലാത്തതും സമീപത്തേക്ക് തീ പടരാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്നും വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനായി കൂട്ടിയിടുന്ന കേന്ദ്രത്തിലാണ് തീ പിടിത്തം ഉണ്ടായത്.
സ്റ്റേഷന്‍ ഓഫീസര്‍ നിധിഷ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ഐപ്പ്. ടി. പൗലോസ്, എന്‍. ബാലകൃഷ്ണന്‍, ഫയര്‍മാന്‍ മാരായ ധനീഷ്, എ ബി സതീഷ്, ശ്രീജിത്ത്, എം. വി ഷാജി, മാര്‍ട്ടിന്‍, രാജേഷ്, ധീരജ്, ഹോം ഗാര്‍ഡ്മാരായ പി. കെ. ശശി, പി. സി. ചാണ്ടി, ഫിലിപ്പ് എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.