യുഡിഎഫ് അംഗങ്ങളെ ഭരണസമിതിയോഗത്തില്‍ അവഹേളിച്ചതായി ആരോപണം

0

വെള്ളമുണ്ട ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് യു ഡി എഫ് അംഗങ്ങളെ ഭരണസമിതിയോഗത്തില്‍ അവഹേളിച്ചതായി ആരോപണം.അജണ്ടയില്ലാതെ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വനിതാ അംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിച്ചെന്നാണ് ആരോപണം.ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ അംഗങ്ങള്‍ ടൗണില്‍ പ്രകടനം നടത്തുകയും പഞ്ചായത് ഓഫീസിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.ജനപ്രതിനിധികളായ അമ്മദ് കൊടുവേരി,നിസാര്‍ കെ,ലതിക എം,ഷൈജി ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്നാല്‍ ഭരണസമിതിയോഗത്തില്‍ യാതൊരു വിധത്തിലുള്ള അവഹേളനവുമുണ്ടായിട്ടില്ലെന്നും തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാനുദ്ദേശിച്ചുള്ള ചിലരുടെ അജണ്ടയുടെ ഭാഗമായിട്ടാണ് യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധമെന്നും വൈസ് പ്രസിഡണ്ട് അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!