പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുന്‍പ് വിതരണം ചെയ്യുക, ആനുകൂല്യങ്ങള്‍ യഥാസമയം അനുവദിക്കുക, ക്ഷേമബോര്‍ഡിനെ സംരക്ഷിക്കുക,പിണറായി സര്‍ക്കാര്‍ വാക്ക് പാലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ ഏകദിന ഉപവാസം ജില്ലാ സെക്രട്ടറി കെ. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു.
പെന്‍ഷനായ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കാനുള്ള പെന്‍ഷന്‍ കുടിശ്ശികയാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ബിഎംഎസ് ആരോപിച്ചു.18 വയസ്സ് മുതല്‍ 60 വയസ്സുവരെ ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടച്ച് പെന്‍ഷനാകുന്ന തൊഴിലാളിക്ക് പെന്‍ഷന്‍ നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് സര്‍ക്കാരും, ക്ഷേമബോര്‍ഡും സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. 8 മാസത്തെ പെന്‍ഷന്‍ കുടിശികയും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ മാധവന്‍കുട്ടി അധ്യക്ഷനായിരുന്നു.