ഡി.ടി.എഫ്.കെ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

0

കേരളത്തിലെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യ പദവിക്കും അവകാശങ്ങള്‍ക്കുമായി കഴിഞ്ഞ നാല് വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ ഡെമോക്രാറ്റിക് ട്രാന്‍സ് ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരള ഡി.ടി.എഫ്.കെയുടെ പ്രഥമ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കല്‍പ്പറ്റയില്‍നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യര്‍ നിരവധിയായ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, നിലനില്‍ക്കുന്ന എല്ലാ സമൂഹ്യസ്ഥാപനങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും, വിവേചനരഹിതമായി സമൂഹത്തില്‍ നിലനില്‍ക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിക്കപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.വാര്‍ത്ത സമ്മേളനത്തില്‍ സെയ അലി, ഷിയ, മായാരവി, ബൈജു സോണി എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!