പബ്ലിക്ക് ലൈബ്രറി 75-ാം വാര്‍ഷികാഘോഷ സമാപനവും ഓണാഘോഷവും 20ന്
തവിഞ്ഞാല്‍ പബ്ലിക്ക് ലൈബ്രറി 75-ാം വാര്‍ഷികാഘോഷ സമാപനവും ഓണാഘോഷവും ഓഗസ്റ്റ് 20ന്. ഒരു വര്‍ഷത്തെ ആഘോഷങ്ങളുടെ സമാപനമാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.20ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടക്കുന്ന എഴുത്തുകാര്‍ വായനശാലയിലേക്ക് എന്ന പരിപാടി ഫാദര്‍ ആന്റോ മാമ്പള്ളില്‍ ഉദ്ഘാടനം ചെയ്യും.കര്‍ഷക സംഗമം പത്മശ്രീ ചെറു വയല്‍ രാമനും, അക്ഷര സാന്ത്വനം ഡോ. ഗോകുല്‍ദേവും ഉദ്ഘാടനം ചെയ്യും. 27ലെ സമാപന സമ്മേളനം ഒ.ആര്‍. കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
കാരംസ്, ചെസ്സ്, ടൂര്‍ണ്ണമെന്റുകള്‍, വനിത സംഗമം, കര്‍ഷക സംഗമം, അക്ഷര സാന്ത്വനം, വടംവലി, ഓണാഘോഷ മത്സരങ്ങള്‍ എന്നിവ നടക്കും. തുടര്‍ന്ന് ഗാനമേളയും ഉണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ എ.വി. മാത്യു, സി.ടി. ബേബി, സന്തോഷ് ജോസഫ് , ഷിജു ജോസഫ് സോണിയ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.